Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Net Income

ഫെ​ഡ​റ​ൽ ബാ​ങ്കി​ന് 1259 കോ​ടി അ​റ്റാ​ദാ​യം

കൊ​​​​ച്ചി: ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്കി​​​​ന്‍റെ അ​​​​റ്റാ​​​​ദാ​​​​യം മാ​​​​ർ​​​​ച്ച് 31 ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തെ നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 20.93 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 1,259.10 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 5,78,503.76 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. വാ​​​​ർ​​​​ഷി​​​​ക അ​​​​റ്റാ​​​​ദാ​​​​യം 4,117.32 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി.

ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്തം ബി​​​​സി​​​​ന​​​​സ് 4.54 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 5,78,503.76 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി. മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ൽ 2,97,795.82 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പം 5.41 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 3,13,909.39 കോ​​​​ടി​​​​യാ​​​​യി.

വാ​​​​യ്പാ​​​വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ലും ബാ​​​​ങ്കി​​​​നു മി​​​​ക​​​​ച്ച വ​​​​ള​​​​ർ​​​​ച്ച​​​​യാ​​​​ണ്. ആ​​​​കെ വാ​​​​യ്പ മൂ​​​​ന്നാം​​​​പാ​​​​ദ​​​​ത്തി​​​​ലെ 2,58,910.16 കോ​​​​ടി​​​​യി​​​​ൽ​​​നി​​​​ന്ന് 2,68,369.03 കോ​​​​ടി​​​​യാ​​​​യി വ​​​​ർ​​​​ധി​​​​ച്ചു. 3.65 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു വ​​​​ള​​​​ർ​​​​ച്ചാ​​​​നി​​​​ര​​​​ക്ക്. പ്ര​​​​വാ​​​​സി​​​​നി​​​​ക്ഷേ​​​​പം 7.04 ശ​​​​ത​​​​മാ​​​​നം പാ​​​​ദ​​​​വാ​​​​ർ​​​​ഷി​​​​ക വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 1,02,619.69 കോ​​​​ടി​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു.

വാ​​​​യ്പ​​​​ക​​​​ളു​​​​ടെ 1.62 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണു ബാ​​​​ങ്കി​​​​ന്‍റെ മൊ​​​​ത്ത നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി. നാ​​​​ലാം​​​​പാ​​​​ദ​​​​ത്തി​​​​ൽ ബാ​​​​ങ്ക് 39 പു​​​​തി​​​​യ ശാ​​​​ഖ​​​​ക​​​​ൾ തു​​​​റ​​​​ന്നു.

വ​​​​ള​​​​ർ​​​​ച്ച ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​സൂ​​​​ത്ര​​​​ണം ചെ​​​​യ്ത പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​പ്ര​​​​കാ​​​​രം കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യു​​​​ള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ച​​​​താ​​​​ണു നാ​​​​ലാം പാ​​​​ദ ഫ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​ വ്യ​​​​ക്ത​​​​മാ​​​​കു​​​​ന്ന​​​​തെ​​​​ന്ന് ഫെ​​​​ഡ​​​​റ​​​​ൽ ബാ​​​​ങ്ക് എം​​​​ഡി കെ.​​​​വി.​​​​എ​​​​സ്. മ​​​​ണി​​​​യ​​​​ൻ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up